ഒമാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടി 2024-ന് തുടക്കമായി

മസ്കത്ത്: ഒമാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടി 2024 ന് ഇന്ന് തുടക്കമായി. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്.

സെക്രട്ടറി ജനറൽ എച്ച്.എച്ച് സയ്യിദ് ഡോ. കാമിൽ ഫഹദ് അൽ സെയ്ദിൻ്റെ മേൽനോട്ടത്തിൽ മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 40 പ്രഭാഷകർക്ക് പുറമേ, ലോകമെമ്പാടുമുള്ള AI, നൂതന സാങ്കേതികവിദ്യകളുടെ മേഖലകളിലെ 200-ലധികം വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കുന്നു.

കൂടാതെ, വിദേശ കമ്പനികൾ നിക്ഷേപിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും AI മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.

“AI, ഗവൺമെൻ്റുകൾ”, “AI ആൻഡ് വർക്ക് എൻവയോൺമെൻ്റ്”, “AI ആൻഡ് ഇക്കണോമി”എന്നീ മൂന്ന് പ്രധാന വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യുന്നു.