സൗദിയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഒമാൻ എയർ

ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഒമാൻ എയർ പുതിയതായി ആഴ്ചയിൽ 4 സർവീസുകൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 6 ശനിയാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് omanair.com വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.