മസ്കത്ത്: ഒമാൻ എയറിൻറെ വിമാനം മിലാൻ വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയതായി അധികൃതർ അറിയിച്ചു. മിലാനിൽ നിന്ന് മസ്കത്തിലേക്ക് യാത്ര തിരിച്ച ഡബ്ല്യു.വൈ 144 വിമാനമാണ് മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.
എല്ലാ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കുകയും ഇതര വിമാനങ്ങൾ ക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുവെന്നും ഒമാൻ എയർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.