ഒമാനിൽ 5 മുതൽ 11 വരെ ഗ്രേഡുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്താൻ അനുമതി. നവംബർ 7 ഞായറാഴ്ച മുതലാണ് പുതിയ നിർദ്ദേശം നിലവിൽ വരിക. വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് 230/2021 പ്രകാരമാണ് അനുമതി. അതെസമയം സ്കൂളുകളിൽ എത്തുന്ന കുട്ടികൾ മാസ്ക്കുകൾ ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ഉൾപ്പെടെയുള്ള കൃത്യമായ കോവിഡ് സുരക്ഷ പ്രോട്ടൊക്കോളുകൾ പാലിക്കണം. ഇക്കാര്യം അധ്യാപകരും രക്ഷിതാക്കളും ഉറപ്പു വരുത്തേണ്ടതുണ്ട്.