സൗത്ത് മബേല പാർക്കിന്റെ 50% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി..

മസ്‌കറ്റ് – സീബ് വിലായത്തിലെ സൗത്ത് മബേല പാർക്ക് പദ്ധതിയിൽ മസ്‌കറ്റ് മുനിസിപ്പാലിറ്റി ഗണ്യമായ പുരോഗതി കൈവരിച്ചു. പാർക്കിന്റെ 50% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
വിലായത്തിൻ്റെ വിനോദ സൗകര്യങ്ങളിൽ ഈ പദ്ധതി വലിയ പുരോഗതി കൈവരിക്കുന്നതാണ്. 152,400 ചതുരശ്ര മീറ്ററിൽ നിർമ്മിക്കുന്ന പാർക്ക് സൗത്ത് മബേലയിലെ ഏറ്റവും വലിയ ഹരിത ഇടങ്ങളിൽ ഒന്നായി മാറാൻ ഒരുങ്ങുകയാണ്. ഈ വർഷം പാർക്ക് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് സമൂഹത്തിൻ്റെ വിനോദ പ്രവർത്തങ്ങൾക്ക് ഒരു പ്രധാന മുതൽക്കൂട്ടായി മാറുമെന്നും സീബിലെ മസ്‌കറ്റ് മുനിസിപ്പാലിറ്റിയിലെ സാങ്കേതികകാര്യ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ മൂസ സലിം അൽ സക്രി പറഞ്ഞു. വികലാംഗരായ വ്യക്തികൾ ഉൾപ്പെടെ എല്ലാ കമ്മ്യൂണിറ്റി വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.