മസ്കത്ത് ഗവർണറേറ്റിലെ സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിൽ പരിശോധന

കാർഷികോൽപ്പന്നങ്ങളുടെ ലഭ്യത, വിലസ്ഥിരത, പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന എന്നിവ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മാവലെയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിൽ പരിശോധന നടത്തി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് നാസർ അൽ ബക്രി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി ബിൻ സുലായം അൽ ഹക്മാനി, മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ഒമാനി അഗ്രികൾച്ചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദി എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത വിലയിരുത്തുക, വിലസ്ഥിരത ഉറപ്പാക്കുക, പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുക, അനുഗ്രഹീതമായ റമദാൻ മാസത്തിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുക എന്നിവയായിരുന്നു പരിശോധനയുടെ ലക്ഷ്യം.