5 വയസിൽ താഴെയുള്ളവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നു

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്കെത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നു. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള 5 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ആനുകൂല്യം ബാധകമാകുക. ഇന്ന് മുതൽ പുതിയ നിർദ്ദേശം നിലവിൽ വന്നിട്ടുണ്ട്. ഒമാനിൽ എത്തുന്നതിന് മുൻപും എത്തിയതിന് ശേഷവും ഇവർക്ക് പരിശോധന നടത്തേണ്ട. എന്നാൽ ഇവരിൽ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയരാക്കുകയും, കൃത്യമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം. എന്നാൽ 5 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്.