കേരളത്തിലേക്ക് 28 പ്രതിവാര സര്‍വീസുകൾ പ്രഖ്യപിച്ച് ഒമാന്‍ എയര്‍

മസ്‌കത്ത്: മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്കുള്ള സര്‍വീസുകൾ ഒമാന്‍ എയര്‍ പ്രഖ്യപിച്ചു. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.

കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് – 07, കൊച്ചി – 14, തിരുവനന്തപുരം – 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം. ചെന്നൈ, മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ലക്‌നോ സെക്ടറുകളിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ നടത്തും.