ഒമാനിലെ വാണിജ്യ കേന്ദ്രത്തിൽ തീപിടുത്തം

ഒമാനിലെ വാണിജ്യ കേന്ദ്രത്തിൽ വൻ തീപിടുത്തം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് അപകടമുണ്ടായത്. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.