ഒമാനിലെ സലാലയിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം ശാന്തി നഗർ തിരുമലയിലെ പത്മ രാഗത്തിൽ അശോക് (54)ആണ് തുംറൈത്തിലുള്ള താമസ സ്ഥലത്ത് മരിച്ചത്. കഴിഞ്ഞ 30 വർഷത്തിലധികമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ മിനി, മക്കൾ അശ്വിൻ, അരവിന്ദ്.

തുംറൈത്തിലെ സാമൂഹ്യ സേവന രംഗങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ടിസ യുടെ സംഘാടകരിൽ പ്രമുഖനാണ്.
അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് മടങ്ങി വന്നത്.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
അശോകിന്റെ ആകസ്മിക നിര്യാണത്തിൽ കോൺസുലാർ ഏജന്റ് ഡോക്ടർ സനാതനനും മറ്റു ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.