വാട്സ് ആപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഇമോജികളോ സ്റ്റിക്കറുകളോ ആക്കി ഉപയോഗിച്ചാൽ ശിക്ഷാനടിപടികൾ നേരിടേണ്ടി വരും. ഇങ്ങനെ ഉപയോഗിച്ചാൽ കനത്ത പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതിനാൽ ചിലപ്പോൾ നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് താൽക്കാലികമായോ ശാശ്വതമായോ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാം.
ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഏത് തരം സ്റ്റിക്കർ സൃഷ്ടിക്കാനും ആപ് വഴി പങ്കിടാനും കഴിയും.ഒരു നിയന്ത്രണവും മാനദണ്ഡവും പാലിക്കാതെയാണ് ഇത്തരം സ്റ്റിക്കറുകൾ വാട്സ്ആപ് അനുവദിക്കുന്നത്.
അടുത്തിടെയായി, സമൂഹ മാധ്യമങ്ങളിൽ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ വർധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷിക്കുന്നത്.ഇത്തരം പോസ്റ്റുകളിൽ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ പരിഹാസ ഭാവങ്ങളുള്ള ചിത്രങ്ങളാണുള്ളത്. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ പടങ്ങൾ ഉപയോഗിച്ചുള്ള സ്റ്റിക്കറുകൾ ഉണ്ടാക്കുന്നത് സ്വകാര്യ ജീവിതത്തിൻറെ വ്യക്തമായ നിയമ ലംഘനമായാണ് നിയമം കണക്കാക്കുന്നത്.