മയക്കുമരുന്ന് കൈവശം വച്ചു: മസ്കറ്റിൽ ആറ് പ്രവാസികൾ പോലീസ് പിടിയിൽ

ബുറൈമി പോലീസിന്റെ നേതൃത്വത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് 6 പ്രവാസികളെ മയക്കു മരുന്നുമായി പിടികൂടി. കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കൈവശം വച്ചതെന്ന് പോലീസ് കണ്ടെത്തി.

ഇവരുടെ മേലുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായി പോലീസ് അറിയിച്ചു.