ദേശീയ ദിനചാരണത്തിന്റെ ഭാഗമായുള്ള എല്ലാവിധ ആഘോഷ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി

ഒമാനിൽ ദേശീയ ദിനചാരണവുമായി ബന്ധപ്പെട്ട മുഴുവൻ ആഘോഷ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി. സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുൽത്താനെറ്റിന്റെ 51 മത് ദേശീയ ദിനചാരണം നാളെ നടക്കാനിരിക്കെയാണ് പൊതു ജനങ്ങൾക്കായി ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോവിഡ് വ്യാപന സാധ്യത മുൻ നിർത്തിയാണ് നിർദ്ദേശം.