അൽ അൻസബ് – അൽ ജിഫ്നൈൻ റോഡ് യാത്രികർക്കായി തുറന്ന് നൽകി

മസ്ക്കറ്റിലെ പ്രധാന ഗതാഗത മാർഗമായ അൽ അൻസബ് – അൽ ജിഫ്നൈൻ റോഡ് യാത്രികർക്കായി തുറന്ന് നൽകി. മസ്ക്കറ്റ് മുനിസിപ്പാലിറ്റി ആണ് ഇത് സംബന്ധിച്ച അനുമതി നൽകിയത്. സുൽത്താനെറ്റിന്റെ 51മത് ദേശീയ ദിനചാരണത്തിന്റെ ഭാഗമായാണ് 8 കിലോമീറ്റർ നീളമുള്ള റോഡിന്റെ പ്രധാന പാതയിലൂടെ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള അനുമതി നൽകിയത്. വരും നാളുകളിൽ റോഡിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.