വിനോദസഞ്ചാരികളുമായുള്ള ആദ്യ ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി. ഇറ്റാലിയൻ കപ്പലായ ‘എയ്ഡബെല്ല’യാണ് ശനിയാഴ്ച 1,104 യാത്രക്കാരുമായി സലാലയിലെത്തിയത്. കോവിഡ് മഹാമാരി പിടിപെട്ടതിനു ശേഷം വിനോദസഞ്ചാരികളുമായി സലാലയിെലത്തുന്ന ആദ്യ കപ്പലാണിത്.
ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയം, അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, പുരാവസ്തു സൈറ്റ്, സലാലയിലെ പ്രശസ്തമായ മാർക്കറ്റുകൾ തുടങ്ങിയവ സഞ്ചാരികൾ സന്ദർശിച്ചു. ലോകത്തിലെ നിരവധി തുറമുഖങ്ങൾ സന്ദർശിക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ‘എയ്ഡബെല്ല’ സലാലയിലും എത്തിയത്. യു.എ.ഇയിലേക്കാണ് കപ്പലിെൻറ അടുത്ത യാത്ര. ടി.യു.െഎ ക്രൂസസ് കമ്പനിയുടെ മെയിൻ ചിഫ് സിക്സ് എന്ന കപ്പൽ ബുധനാഴ് ഒമാൻ തീരത്തെത്തിയിരുന്നു.