കോവാക്സിന് യുകെയും അംഗീകാരം നൽകി

ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിന് യുകെയും അംഗീകാരം നൽകി. 2 ഡോസ് കോവാക്സിൻ സ്വീകരിച്ചവർക്കു യുകെയിലേക്കുള്ള യാത്രയ്ക്കു മുൻപു പിസിആർ പരിശോധന ആവശ്യമില്ല. യുകെയിൽ ക്വാറന്റീനും ആവശ്യമില്ല. എന്നാൽ, അവിടെയെത്തി 2 ദിവസത്തിനകം പരിശോധന നടത്തണം.