മസ്ക്കറ്റിലെ അൽ അമീറത് മെയിൻ റോഡ് അറ്റകുറ്റ പണികൾക്കായി അടച്ചു. ഇന്നലെ വൈകിട്ട് മുതൽ നവംബർ 27 ശനിയാഴ്ച വരെയാണ് റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ അഖ്ദർ റൗണ്ടബൌട്ടിൽ നിന്നും അൽ അമീറത് റൗണ്ടബൌട്ടിലേക്കുള്ള പാതയാണ് പൂർണമായും അടച്ചിരിക്കുന്നത്. യാത്രികർ ബദൽ യാത്ര മാർഗങ്ങൾ ഉപയോഗിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.