അറബിക്കടലിൽ ന്യുനമർദ്ദം: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ വീണ്ടും ന്യുനമർദ്ദം രൂപം കൊള്ളുന്ന സാഹചര്യത്തിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബർ 29(നാളെ) മുതലാണ് സുൽത്താനെറ്റിൽ അതിശക്തമായ മഴയുണ്ടാകുക. സിവിൽ ഏവിയഷൻ അതോറിറ്റിയാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്. ഡിസംബർ 1 ബുധനാഴ്ച വരെ മഴ തുടരും. മുസന്തം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്കറ്റ്, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും അൽ ഹജ്ജർ പർവ്വത നിരകളുടെ സമീപ വിലായത്തുകളിലുമാകും മഴയുണ്ടാകുക.