ഒമാനിൽ അതി ശക്ത മഴയ്ക്കും, കാറ്റിനും സാധ്യത

ഒമാനിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 20 മുതൽ 40 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. മസ്ക്കറ്റ്, വടക്കൻ ബത്തിനാ, തെക്കൻ ബാത്തിനാ, അൽ ദാഖിലിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിലാകും അതി ശക്തമായ മഴയുണ്ടാകുക. ഇവിടങ്ങളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങൾക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലുകൾക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ കൃത്യമായ ജാഗ്രത ഉറപ്പു വരുത്തണം.