പ്രവാസികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പയിൻ

തെക്കൻ ബാത്തിന ഗവർണറേറ്റിൽ പ്രവാസികൾക്കായി സൗജന്യ വാക്സിൻ ലഭ്യമാക്കുന്നു. നാളെ രാവിലെ ഒമാൻ സമയം ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാകും വാക്സിനേഷൻ നടക്കുക. റുസ്താഖ്, ബർക്ക വിലായത്തുകളിൽ ക്യാമ്പയിൻ നടക്കും. അസ്ട്രാ സെനേക്ക, ഫൈസർ വാക്സിനുകൾ ലഭിക്കും. വാക്സിൻ സ്വീകരിക്കാൻ താൽപ്പര്യപ്പടുന്നവർ തിരിച്ചറിയൽ രേഖകളുമായി ഇവിടുത്തെ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണ്.