
മസ്‌കത്ത്: ഒമാനിൽ റെസ്‌റ്റോറന്റിൽ തീപിടുത്തം. അൽ അമേറാത്തിലെ വിലായത്തിലെ ഒരു റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. തീപിടുത്തത്തെ തുടർന്ന് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.
തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ചോ പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമല്ല. സമാനമായ സംഭവങ്ങൾ തടയുന്നതിന് സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ഗ്യാസ് സിലിണ്ടറുകളുടെ ശരിയായ കൈകാര്യം ചെയ്യലും സംഭരണവും ഉറപ്പാക്കണമെന്നും അധികൃതർ ബിസിനസ് ഉടമകളോടും താമസക്കാരോടും അഭ്യർത്ഥിച്ചു.




