
മസ്‌കത്ത്: ഒമാൻ തീരത്തിന് സമീപമുള്ള ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച വാണിജ്യ ചരക്ക് കപ്പലിൽ തീപിടുത്തം. തീപിടിച്ച ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. സംഭവത്തിൽ ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒമാനിലെ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും കപ്പലിലുള്ളവരുടെ സുരക്ഷയും രക്ഷാപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംബസി വ്യക്തമാക്കി.




