വാഹന കള്ളക്കടത്ത്; ഒമാനിൽ രണ്ട് അറബ് പൗരന്മാർ പിടിയിൽ

മസ്‌കത്ത്: ഒമാനിൽ അനധികൃത വാഹന കള്ളക്കടത്ത് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ദോഫാറിലാണ് സംഭവം. അറബ് പൗരന്മാരാണ് പിടിയിലായത്. ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ചാണ് രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി വാഹനം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

പ്രതികൾ വളരെ ആസൂത്രിതമായാണ് വാഹനം കടത്താൻ ശ്രമിച്ചത്. പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.