
മസ്കത്ത്: ഒമാനിൽ മലമുകളിൽ നിന്നും വീണ് പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകി സിവിൽ ഡിഫൻ ആംബുലൻസ് അതോറിറ്റി. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സൊഹാർ വിലായത്തിലാണ് സംഭവം. മലകളിൽ നിന്ന് വീണ് ഒടിവുകൾ സംഭവിച്ച പൗരനാണ് സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി വൈദ്യസഹായം നൽകിയത്.
ജാനാ ഗ്രാമത്തിലെ ഒരു മല കയറുന്നതിനിടെയാണ് സ്വദേശി പൗരന് വീണതും ഒടിവുകൾ സംഭവിച്ചതും. തുടർന്ന് അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്തു. പ്രഥാമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്തത്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.




