
മസ്കത്ത്: ഒമാനിൽ വിപുലമായ പരിശോധനയുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ദാഹിറയിൽ 400-ലധികം വ്യാജ ടൂത്ത് പേസ്റ്റുകളും ഷാംപൂവും സിപിഎ പിടിച്ചെടുത്തു. നിയമവിരുദ്ധ വസ്തുക്കൾ വ്യാപാരം ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനം അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. 400-ലധികം വ്യാജ ഉൽപ്പന്നങ്ങൾ സ്ഥാപനം വിതരണം ചെയ്തതായി അധികൃതർ കണ്ടെത്തി.
ഈ ഉത്പന്നങ്ങൾ പ്രാദേശിക റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് യഥാർത്ഥ ഇനങ്ങളായി തെറ്റായി വിപണനം ചെയ്യുകയായിരുന്നുവെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടികയിൽ ടൂത്ത് പേസ്റ്റുകൾ, ഷാംപൂകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.




