ബോട്ട് മുങ്ങി കടലിൽ അകപ്പെട്ടു; സ്വദേശി പൗരനെ രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ഗാർഡ്

മസ്‌കത്ത്: ഒമാനിൽ ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട വ്യക്തിയെ രക്ഷപ്പെടുത്തി. സലാലയിലെ തീരത്ത് ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട സ്വദേശി പൗരനെയാണ് ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് യൂണിറ്റ് രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ ആൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയതായും അദ്ദേഹം ആരോഗ്യവാനാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്നുണ്ടായ ഉയർന്ന തിരമാലകളെ തുടർന്നാണ് ബോട്ട് മുങ്ങിയത്.