അഭിമാന നേട്ടം; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി ഒമാൻ

മസ്‌കത്ത്: 2026 ലെ യുഎസ് ന്യൂസ് ബെസ്റ്റ് കൺട്രീസ് പബ്ലിക് സേഫ്റ്റി റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് ഒമാൻ. സിംഗപ്പൂർ ആണ് ഈ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ഖത്തർ നാലാം സ്ഥാനത്തും വിയറ്റ്‌നാം, ഹംഗറി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ലക്‌സംബർഗ് എന്നീ രാജ്യങ്ങൾ തൊട്ടുപിന്നിലുമായി ഇടംനേടി.

കുറഞ്ഞ കുറ്റകൃത്യ നിരക്ക്, രാഷ്ട്രീയ സ്ഥിരത, സ്വാഗതാർഹമായ അന്തരീക്ഷം എന്നിവയ്ക്ക് ഒമാൻ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. താമസിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും സമാധാനപരവും സുരക്ഷിതവുമായ സ്ഥലം തേടുന്ന പ്രവാസികൾ, നിക്ഷേപകർ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി ഒമാൻ മാറുകയാണ്.