
ദോഫാർ ഗവർണറേറ്റിലെ പ്രശസ്തമായ Wadi Darbat-ൽ ഈ 2026 ഖരീഫ് സീസണിൽ വൻ സാമ്പത്തിക-ടൂറിസം മുന്നേറ്റം. പ്രാദേശിക ഒമാനി യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച വൈവിധ്യമാർന്ന ടൂറിസം സംരംഭങ്ങളാണ് താഴ്വരയിലെത്തുന്ന സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നത്.
ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, റൂറൽ റെസ്റ്റ് ഹൗസുകൾ, റിസോർട്ട് കോട്ടേജുകൾ, കഫേകൾ, ബോട്ടിംഗ് സൗകര്യങ്ങൾ, അഡ്വഞ്ചർ ടൂറിസം സേവനങ്ങൾ എന്നിവ യുവാക്കളുടെ നേതൃത്വത്തിൽ വിജയകരമായി നടക്കുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം ഒമാനി പാരമ്പര്യ കരകൗശല വസ്തുക്കളുടെയും പ്രാദേശിക ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഇവിടെ സജീവമാണ്. ഖരീഫ് സീസണിലെ സന്ദർശകരുടെ വലിയ തിരക്ക് പ്രാദേശിക യുവാക്കൾക്ക് ധാരാളം താത്കാലിക തൊഴിലവസരങ്ങളും മികച്ച വരുമാനവുമാണ് സമ്മാനിക്കുന്നത്.




