മൂന്ന് പേർക്ക് നേരെ വെടിയുതിർത്തു; ഒമാനിൽ സ്വദേശി അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിലെ നോർത്ത് അൽ ഷർഖിയയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഇബ്ര വിലായത്തിലെ അൽ ഹൈമ പ്രദേശത്ത് മൂന്ന് പൗരന്മാർക്ക് നേരെ വെടിയുതിർത്തതായി സംശയിക്കുന്ന ഒമാനി പൗരനെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു

വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. വ്യക്തികൾ തമ്മിലുള്ള മുൻ തർക്കങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.