
മസ്കത്ത്: പരാതികൾ ഫയൽ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുമോയെന്ന കാര്യത്തിൽ വ്യക്തതയുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഏതെങ്കിലും പരാതിയോ റിപ്പോർട്ടോ ഫയൽ ചെയ്യുന്നത് പൂർണ്ണമായും സൗജന്യമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
റിപ്പോർട്ട് സമർപ്പിക്കുന്നതിനോ പരാതി ഫയൽ ചെയ്യുന്നതിനോ വ്യക്തികളിൽ നിന്ന് ഒരിക്കലും ഫീസ് ആവശ്യപ്പെടുകയോ ഈടാക്കുകയോ ചെയ്യില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. കേസ് ഫയൽ ചെയ്യുന്നതിനായി പണം നൽകണമെന്ന് ആവശ്യപ്പെട്ട് എന്തെങ്കിലും ഫോൺ കോളോ ടെക്സ്റ്റ് സന്ദേശമോ ലഭിച്ചാൽ, അത് സൈബർ തട്ടിപ്പിനുള്ള ശ്രമമാകാൻ സാധ്യതയുള്ളതിനാൽ, ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.




