പള്ളികളിലോ പൊതു സ്ഥലങ്ങളിലോ യാചിക്കുന്നത് ശിക്ഷാർഹമായ കുറ്റം; കർശന നടപടിയെന്ന് ഒമാൻ

മസ്‌കത്ത്: പള്ളികളിലോ തെരുവുകളിലോ പൊതു സ്ഥലങ്ങളിലോ യാചിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഒമാൻ. പീനൽ കോഡിലെ ആർട്ടിക്കിൾ 297 പ്രകാരം പള്ളികളിലോ തെരുവുകളിലോ പൊതു സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ കടകളിലോ യാചിക്കുന്നത് കുറ്റകരമാണെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യൽ കൗൺസിലും പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

കുറ്റവാളികൾക്ക് കർശനമായ നിയമ ശിക്ഷകൾ നേരിടേണ്ടിവരും. ഒരു വർഷം തടവ്, 100 റിയാൽ പിഴ തുടങ്ങിയ ശിക്ഷ ലഭിക്കും.