വാഹനത്തിൽ അഭ്യാസ പ്രകടനം; ഒമാനിൽ ഡ്രൈവർ അറസ്റ്റിൽ

മസ്‌കത്ത്: വാഹന ത്തിൽ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ ഒമാനിൽ അറസ്റ്റിൽ. നോർത്ത് അൽ ബത്തിനയിലാണ് സംഭവം. വാഹനം ഡ്രിഫ്റ്റിംഗ് ചെയ്ത ഡ്രൈവറെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ അഭ്യാസ പ്രകടനങ്ങൾ കൂട്ടിയിടിയ്ക്കും സ്വകാര്യ സ്വത്തിന് കേടുപാടുകൾ വരുത്തുന്നതിനും കാരണമായെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.