
മസ്‌കത്ത്: ജീവനക്കാർക്ക് നേരെ പണം എറിയുന്ന വീഡിയോകൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് റോയൽ ഒമാൻ പോലീസ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന രണ്ട് വീഡിയോ ക്ലിപ്പുകളിലാണ് റോയൽ ഒമാൻ പോലീസ് നടപടി സ്വീകരിച്ചത്. ജോലി ചെയ്യുന്നതിനിടെ ഒരു പ്രവാസി ഒരു ജീവനക്കാരന് നേരെ പണം എറിയുന്നതായാണ് ഒരു വീഡിയോയിലുള്ളത്. ജോലി ചെയ്യുന്നതിനിടെ മറ്റൊരു പ്രവാസി ഒരു വനിതാ ജീവനക്കാരിക്കെതിരെ ഇതേ പ്രവൃത്തി ചെയ്യുന്നതായി രണ്ടാമത്തെ വീഡിയോയിൽ കാണാം. വീഡിയോയിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണ്.
അതേസമയം, വനിതാ ജീവനക്കാരി പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ വീഡിയോ അവബോധം വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഇവർ വിശദീകരിച്ചു. ഇവരുടെ ഒപ്പമുണ്ടായിരുന്നവരും ഇക്കാര്യം തന്നെയാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്.



