ഒമാൻ – സൗദി മരുഭൂമി ഹൈവേ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി റുബ്-എൽ-ഖാലി അതിർത്തിയിൽ ചെക് പോയിന്റ് ആരംഭിച്ച് റോയൽ ഒമാൻ പോലീസ്. ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട്, വിസ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ പരിശോധിക്കുന്നതിനായി അത്യാധുനിക സംവിധാനമാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. ഇത് വഴി വളരെ വേഗത്തിൽ നടപടികൾ പൂർത്തീകരിക്കാനാകും. പൂർണമായും ഡിജിറ്റലൈസ് ചെയ്ത് കസ്റ്റംസ് ക്ലിയറൻസ് സർവീസുകളും ഇവിടെയുണ്ടാകും.