അനാശാസ്യ പ്രവർത്തനങ്ങൾ; ഒമാനിൽ പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

മസ്‌കത്ത്: അനാശാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ. മസ്‌കത്ത് ഗവർണറേറ്റിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒരു കൂട്ടം പ്രവാസി സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

പൊതു ധാർമ്മികതയ്ക്കും മാന്യതയ്ക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും തൊഴിൽ നിയമവും വിദേശികളുടെ താമസ നിയമവും ലംഘിച്ചതിനും മസ്‌കത്ത് ഗവർണറേറ്റിലെ പോലീസ് കമാൻഡ് ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാരിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.