
മസ്‌കത്ത്: ഒമാന്റെ ദേശീയ പതാകയോ ചിഹ്നമോ ഉൾക്കൊള്ളുന്ന വാണിജ്യ, പ്രമോഷണൽ വസ്തുക്കൾ നിർമ്മിക്കുന്നതിനോ വിപണനം ചെയ്യുന്നതിനോ മുമ്പ് ആവശ്യമായ ലൈസൻസുകളും അംഗീകാരങ്ങളും നേടിയിരിക്കണമെന്ന് ബിസിനസുകളോടും നിർമ്മാതാക്കളോടും ഇറക്കുമതിക്കാരോടും നിർദ്ദേശിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഒമാനിലെ ദേശീയദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന നിർമ്മാതാക്കളും വ്യാപാരികളും ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് 2026 ഒക്ടോബർ 15-നകം മന്ത്രാലയത്തിന്റെ പ്രത്യേക ലൈസൻസിങ് വിഭാഗത്തിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം
ദേശീയ പതാകയും സംസ്ഥാന ചിഹ്നവും ഒമാന്റെ പരമാധികാരത്തെയും സ്വത്വത്തെയും പദവിയെയും പ്രതിനിധീകരിക്കുന്നുവെന്നും അവയെ വെറും വാണിജ്യ അല്ലെങ്കിൽ വിപണന ഉപകരണങ്ങളായി കണക്കാക്കരുതെന്നും മന്ത്രാലയത്തിലെ ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ അലി ബിൻ ഹമദ് ബിൻ സെയ്ഫ് അൽ മമാരി വ്യക്തമാക്കി.




