
മസ്കത്ത്: ഒമാനിൽ വാഹനാപകടം. സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് സ്വദേശി അലേനയാണ് മരിച്ചത്. 14 വയസായിരുന്നു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം വിദ്യാർത്ഥിയാണ്. സിനാവ് ആശുപത്രിയിൽ നഴ്സുമാരായ സിജു-മോളി ദമ്പതികളുടെ മകളാണ്.
അലേനയെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ സിജുവിനും മോളിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.



