ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു, മൃതേദഹം നാട്ടിലെത്തിക്കും

മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം എരുമേലി സ്വദേസി ഷമീം ബഷീർ തടത്തിപ്പറമ്പിലാണ് മരിച്ചത്. 48 വയസായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

മസ്‌കത്തിലെ കലാകാരിയും അൽനദാ ഹോസ്പിറ്റലിലെ നഴ്സുമായ ഫൗസിയയാണ് ഷമീം ബഷീറിന്റെ ഭാര്യ. മക്കൾ: ഷിഫാനിയ, ഷിഫാൻ. മസ്‌കത്തിലെ വാദി അദൈയിലാണ് ഇദ്ദേഹം കുടുംബസമേതം താമസിക്കുന്നത്.

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.