
മസ്കത്ത്: ഒമാനിൽ ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയവർക്ക് രക്ഷകരായി റോയൽ ഒമാൻ പോലീസ്. അൽ വുസ്ത ഗവവർണറേറ്റിലെ ദുകമിലാണ് സംഭവം. ബോട്ട് തകരാറിലായതിനെ തുടർന്ന് തീരത്ത് കുടുങ്ങിയ ഒമാനി പൗരന്മാർക്കാണ് റോയൽ ഒമാൻ പോലീസും കോസ്റ്റ് ഗാർഡും രക്ഷകരായത്.
പൗരന്മാർ സഞ്ചരിച്ചിരുന്ന ബോട്ട് പാറകളിൽ ഇടിച്ചാണ് തകരാർ സംഭവിച്ചത്. തുടർന്ന് യാത്രക്കാർ ഇവിടെ കുടുങ്ങി പോകുകയായിരുന്നു. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.




