പരിശോധനകൾ ശക്തം; ഒമാനിൽ 7000 കിലോയിലേറെ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മാംസം പിടിച്ചെടുത്തു

മസ്‌കത്ത്: ഒമാനിൽ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കി അധികൃതർ. പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഏഴായിരം കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. സൗത്ത് ഷർഖിയ ഗവർണറേറ്റിലാണ് സംഭവം. അൽ കാമിൽ വാൾ വാഫി മുനിസിപ്പാലിറ്റിയുടേതാണ് നടപടി.

മാംസം, മത്സ്യം, കോഴി,   ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന 14 വാണിജ്യ ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ച് അധികൃതർ പ്രത്യേക പരിശോധനകൾ നടത്തി. പരിശോധനാ കാമ്പെയ്നിനിടെ, മുനിസിപ്പൽ ഉദ്യോഗസ്ഥർ 5 നിയമലംഘനങ്ങൾ കണ്ടെത്തുകയും 3 മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു. ഏകദേശം 7,400 കിലോഗ്രാം ഉപയോഗശൂന്യമായ മാംസവും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. 8 അടുക്കള ഉപകരണങ്ങൾ നശിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.