മസ്ക്കറ്റ് ഗവർണറേറ്റിലെ ഫർണിച്ചർ സ്റ്റോറിൽ തീപിടുത്തം

മസ്ക്കറ്റ് ഗവർണറേറ്റിലെ ഫർണിച്ചർ സ്റ്റോറിൽ തീപിടുത്തമുണ്ടായി. സീബ് വിലായത്തിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടമുണ്ടായത്. സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അധികൃതരുടെ നേതൃത്വത്തിൽ തീ അണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.