അറബ് കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒമാൻ കരുത്തരായ ടുണീഷ്യയെ നേരിടുന്നു. ദോഹയിലെ അലി ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടാമത്തെ മത്സരത്തിൽ ആതിഥേയരായ ഖത്തർ യു.എ.ഇയുമായി ഏറ്റുമുട്ടും. പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ് A യിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഒമാൻ ക്വാർട്ടറിൽ എത്തിയത്. ലോകറാങ്കിങ്ങിൽ 29ാം സ്ഥാനത്താണ് ടുണീഷ്യ. ഒമാന് 78ാം സ്ഥാനം.