മസ്ക്കറ്റ് എക്സ്പ്രസ് വേ നാളെ തുറക്കും

മസ്ക്കറ്റ് എക്സ്പ്രസ് വേയിൽ ഗതാഗതം നാളെ മുതൽ പുനരാരംഭിക്കും. റോഡിന്റെ അവസാന ഘട്ട അറ്റകുറ്റ പണികൾ പുരോഗമിക്കുകയാണ്. നിലവിൽ മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നാളെ വൈകുന്നേരത്തോടെ വാഹന ഗതാഗതം സാധാരണ നിലയിൽ പുനരാരംഭിക്കുന്നതാണ്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് റോഡിൽ അറ്റകുറ്റ പണികൾക്കായി നിയന്ത്രണം ഏർപ്പെടുത്തിയത്.