ഒമാനിലും ഒമ്രികോൻ സ്ഥിരീകരിച്ചു

ഒമാനിൽ ആദ്യത്തെ ഒമ്രികോൻ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ രണ്ട് സ്വദേശി പൗരൻമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.