
മസ്കത്ത്: ഒമാനിൽ വാഹനത്തിന് തീപിടിച്ചു. അൽ ദാഹിറ ഗവർണറേറ്റിലെ ദാങ്ക് വിലായത്തിലാണ് സംഭവം. അൽ ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപിടുത്തെ തുടർന്ന് ആളപായമൊന്നും സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.




