പർവ്വതാരോഹണത്തിനിടെ ശാരീരികാസ്വാസ്ഥ്യം; സ്വദേശിയെ എയർലിഫ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: പർവ്വതാരോഹണത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വദേശിയ്ക്ക് ഏവിയേഷൻ ഇവാക്വേഷൻ സൗകര്യം നൽകി റോയൽ ഒമാൻ പോലീസ്. നിസ്വ വിലായത്തിലാണ് സംഭവം. ഒരു സത്രീയ്ക്കാണ് പർവ്വതാരോഹണത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തി പർവ്വത പ്രദേശത്ത് നിന്നും ഇവരെ നിസ്വ റഫറൻസ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്.

വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റോയൽ ഒമാൻ പോലീസ് ഏവിയേഷൻ യൂണിറ്റ് നടത്തുന്ന ശ്രമങ്ങളെ ഈ പ്രവർത്തനം ഉയർത്തിക്കാട്ടുന്നു. ആവശ്യമുള്ള വ്യക്തികൾക്ക് വൈദ്യസഹായം വേഗത്തിൽ ലഭ്യമാക്കാൻ ഈ സേവനം സഹായിക്കും. ഉയർന്ന താപനിലയും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും ഉള്ള കാലഘട്ടങ്ങളിൽ, പർവത ട്രെക്കിംഗിലും മറ്റ് സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.