
മസ്കത്ത്: കടകളിൽ നിന്നും പണം തട്ടിയ രണ്ട് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. പ്രാദേശിക ബിസിനസുകൾ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് അറബ് പൗരന്മാരെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വാണിജ്യ ഔട്ട്ലെറ്റുകളിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുകൊണ്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.




