ഗുരുതര സുരക്ഷാ ആശങ്കകൾ; നാ! നാ! നാ! സർപ്രൈസ് ഡോൾ മോഡൽ 3435 വിപണിയിൽ നിന്നും തിരിച്ചുവിളിച്ച് ഒമാൻ 

മസ്‌കത്ത്: നാ! നാ! നാ! സർപ്രൈസ് ഡോൾ മോഡൽ 3435 ഒമാൻ വിപണിയിൽ നിന്നും തിരിച്ചുവിളിച്ചു. ഒമാൻ വാണിജ്യ മന്ത്രാലയമാണ് ഈ ഉത്പന്നങ്ങൾ  വിപണിയിൽ നിന്നും തിരിച്ചുവിളിച്ചത്. ഈ ഡോളുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഗുരുതര സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് നടപടി.

കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് അപകടമുണ്ടാക്കുന്ന ചില രാസ സംയുക്തങ്ങൾ ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്നു. ഉപഭോക്തൃ ക്ഷേമം സംരക്ഷിക്കുന്നതിനും മേഖലയിലുടനീളം പൊതുജനാരോഗ്യ നിലവാരം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള അധികാരികളുടെ പ്രതിബദ്ധതയാണ് ഈ തിരിച്ചുവിളിക്കൽ നടപടി ഉയർത്തിക്കാട്ടുന്നത്.