ഫോട്ടോകൾ പങ്കുവെക്കുന്നതിന് മുമ്പ് സ്വകാര്യതയെ മാനിക്കണം; പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി ഒമാൻ

മസ്‌കത്ത്: ഫോട്ടോകൾ പങ്കുവെക്കുന്നതിന് മുമ്പ് സ്വകാര്യതയെ മാനിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി. ഡിജിറ്റൽ യുഗത്തിൽ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. മറ്റുള്ളവരുടെ ഫോട്ടോകൾ പങ്കിടുന്നതിന് മുമ്പ് അനുവാദം വാങ്ങണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഒരു വ്യക്തിയുടെ ഫോട്ടോയെക്കുറിച്ചുള്ള തീരുമാനത്തെ മാനിക്കുന്നത് ഒരു ധാർമ്മിക ഉത്തരവാദിത്തമാണെന്നും ഉത്തരവാദിത്തമുള്ള ഓൺലൈൻ പെരുമാറ്റത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അതോറിറ്റി ജനങ്ങളോ ഓർമ്മിപ്പിച്ചു.

ഡിജിറ്റൽ ധാർമ്മികതയെക്കുറിച്ചുള്ള കൂടുതൽ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു കാമ്പെയ്നും അധികൃതർ ആരംഭിച്ചു. ഉപയോക്താക്കൾ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകി.

അനുവാദം ചോദിക്കുക എന്ന ലളിതമായ ഒരു പ്രവൃത്തി സ്വകാര്യത സംരക്ഷിക്കാനും വിശ്വാസം വളർത്താനും എല്ലാവർക്കും കൂടുതൽ ആദരണീയമായ ഒരു ഡിജിറ്റൽ അന്തരീക്ഷം വളർത്താനും സഹായിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.