ഖരീഫ് സീസണിൽ കൊതുകുകൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണം; സന്ദർശകർക്ക് നിർദ്ദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

സലാല: ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സുപ്രധാന ആരോഗ്യ ഉപദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. കൊതുകുകടിയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സന്ദർശകർ സുപ്രധാന മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു .

വിനോദസഞ്ചാരികൾ ചർമ്മത്തെ മൂടുന്ന അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാനും ഫലപ്രദമായ കൊതുക് അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കാനും വെള്ളമോ പ്രാണികളോ മറ്റുമുള്ള സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും കർശനമായി നിർദ്ദേശിക്കുന്നു.

സന്ദർശകർക്ക് അസാധാരണമായ എന്തെങ്കിലും ആരോഗ്യ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയും വേണം, യാത്രയിലുടനീളം സുരക്ഷിതവും ആരോഗ്യകരവുമായ അനുഭവം ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.